2nd PHASE SCHOOL INTERNSHIP PROGRAMME - 1 st- WEEK @kristraj H S S Kollam (03/11/25 to 07/11/25)

അധ്യാപന പരിശീലനത്തിൻ്റെ രണ്ടാം ഘട്ടം ക്രിസ്തുരാജ് ഹയർസെക്കൻ്ററി സ്കൂളിൽ സബ്ജില്ലാ കലോത്സവം നടത്തുകയുണ്ടായി. ഈ ദിവസങ്ങളിൽ സ്കൂളിൽ കലോത്സവത്തോടനുബന്ധിച്ച വിവിധ ഡ്യൂട്ടികൾ ഞങ്ങൾ ഉത്തരവാദിത്തത്തോടെയും ഉത്സാഹപൂർവ്വവും ചെയ്തു തീർത്തു. ആദ്യ ദിവസം രചനാമത്സരങ്ങളും പദ്യപാരായണം, ലളിതഗാനം തുടങ്ങിയ മത്സരങ്ങൾ നടക്കുകയും ഈ  ദിവസ ങ്ങളിൽ പുറത്തു നിന്നുവരുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നിർദേശങ്ങൾ നൽകുന്നതിനും ലഘുഭക്ഷണങ്ങൾ നൽകുന്നതിനും മറ്റുമായി ഞങ്ങൾ നിയോഗിക്കപ്പെട്ടു. രണ്ട് മൂന്ന് ദിവസങ്ങളിൽ ഓരോ വേദികളിലും കുടികൾക്കും മറ്റും സ്കൂളിലെ അധ്യാപകർക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും വിവിധ മത്സരങ്ങളുടെ പങ്കാളിത്തവും ആസ്വദിച്ചു. കലോത്സവത്തിന്റെ അവസാന ദിവസം വിവിധ നൃത്തച്ചുവടുകൾ പല വേദികളിലായി അരങ്ങേറി.ഈ ആഴ്ച ഒരുദിവസം സ്കൂളിന് പ്രവർത്തി ദിവസം ആയിരുന്നു. ഈ ദിവസം കേരളപാഠാവലി പുസ്തകത്തിലെ നാലാമത്തെ യൂണിറ്റിൽ ഒന്നാമത്തെ പാഠഭാഗമായ സ്വാതന്ത്ര്യം തന്നെ ജീവിതം എന്ന ഖദീജ മുംതാസിനെ നോബൽ ഭാഗത്തിന്റെ ആമുഖ അവതരണം നടത്തി. ഖദീജ മുംതാസിനെ കുറിച്ച് കുട്ടികളിൽ സാമാന്യമായ ധാരണ ഉണർത്തി.

Comments

Popular posts from this blog

SCHOOL INTERNSHIP PROGRAM WEEK 1

SCHOOL INTERNSHIP PROGRAM WEEK 8

2nd PHASE SCHOOL INTERNSHIP PROGRAMME - 2,3 - WEEK @kristraj H S S Kollam (10/11/25 to 21/11/25)