Posts

Showing posts from July, 2025

SCHOOL INTERNSHIP PROGRAM WEEK 2

Image
 EDU - 302.1 -SCHOOL INTERNSHIP PROGRAMME - 2 - WEEK @kristraj H S S Kollam (21th july 2025 to 26 th July 2025)  ഈ ആഴ്ച വളരെ കൃത്യമായി തന്നെ എല്ലാ ദിവസവും പാഠഭാഗങ്ങൾ പഠിപ്പിക്കുവാനും നോട്ടുകൾ കൊടുക്കുന്നതിനു വേണ്ടി വിനിയോഗിച്ചു. നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചർച്ച ചെയ്യുന്നതിനും ഉത്തര കടലാസുകൾ നൽകി   ആവശ്യമായ നിർദ്ദേശങ്ങൾ പകർന്നു കൊടുക്കുകയും ചെയ്തു. കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരായ  നാടകം നടത്തുകയുണ്ടായി.  സ്കൂൾ അധ്യാപനം പോലെ തന്നെ  പ്രധാനപ്പെട്ടതാണ് സ്കൂളിന്റെ ഓരോ പ്രവർത്തനങ്ങളിലും പങ്കാളി ആവുക എന്നത്. ഉച്ചഭക്ഷണം നൽകുന്നതിനും കുട്ടികൾക്ക് പാൽ വിതരണം ചെയ്യുന്നതിന് ഞങ്ങൾ മുൻകൈയെടുത്തു. 24/07/25ന് കർക്കിടക വാവിന്റെ പൊതു അവധി ആയതിനാൽ 26/07/25ന്  സ്കൂളിന് പ്രവർത്തി ദിവസം ആയിരുന്നു.

SCHOOL INTERNSHIP PROGRAM WEEK 1

Image
EDU - 302.1 -SCHOOL INTERNSHIP PROGRAMME - 1- WEEK @kristraj H S S Kollam (15th july 2025  to18 th July 2025)  അധ്യാപക പരിശീലനത്തിനായി ഞാൻ തിരഞ്ഞെടുത്തത് ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂൾ കൊല്ലം ആയിരുന്നു. അധ്യാപന ജീവിതത്തിന്റെ നിർണ്ണായകമായ വഴിത്തിരിവായി സ്കൂൾ അന്തരീക്ഷം എന്നെ വരവേറ്റു. 9G, 9B ക്ലാസുകൾ ലിസി ടീച്ചർ ആഗ്നസ് സിസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ഞാൻ അധ്യാപനം നടത്തി.എല്ലാ ദിവസവും രാവിലെ കൃത്യം 9 മണിക്ക് തന്നെ എത്തിച്ചേരുകയും ക്ലാസുകൾ എടുക്കുകയും ചെയ്തു. ആന ഡോക്ടർ എന്ന പാഠഭാഗം പഠിപ്പിച്ചു. എക്സാം നടക്കുന്നതിനാൽ ഉച്ചതിരിഞ്ഞുള്ള സമയങ്ങളിൽ ചോദ്യപേപ്പർ  അടുക്കുന്നതിന് സീനിയർ അധ്യാപകരെ സഹായിക്കുകയും എല്ലാം വ്യക്തമായി മനസ്സിലാക്കുകയും ചെയ്തു. ഉച്ചഭക്ഷണം നൽകുന്നതിനും മറ്റും നേതൃത്വം വഹിച്ചു. ഈ ഒരാഴ്ച കുട്ടികളുമായി വളരെ അടുത്ത് ഇടപഴകുന്നതിനും പരീക്ഷ നടത്തിപ്പിനെ സംബന്ധിച്ചും  ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.