SCHOOL INTERNSHIP PROGRAM WEEK 1

EDU - 302.1 -SCHOOL INTERNSHIP PROGRAMME - 1- WEEK @kristraj H S S Kollam (15th july 2025  to18 th July 2025)



 അധ്യാപക പരിശീലനത്തിനായി ഞാൻ തിരഞ്ഞെടുത്തത് ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂൾ കൊല്ലം ആയിരുന്നു. അധ്യാപന ജീവിതത്തിന്റെ നിർണ്ണായകമായ വഴിത്തിരിവായി സ്കൂൾ അന്തരീക്ഷം എന്നെ വരവേറ്റു. 9G, 9B ക്ലാസുകൾ ലിസി ടീച്ചർ ആഗ്നസ് സിസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ഞാൻ അധ്യാപനം നടത്തി.എല്ലാ ദിവസവും രാവിലെ കൃത്യം 9 മണിക്ക് തന്നെ എത്തിച്ചേരുകയും ക്ലാസുകൾ എടുക്കുകയും ചെയ്തു. ആന ഡോക്ടർ എന്ന പാഠഭാഗം പഠിപ്പിച്ചു. എക്സാം നടക്കുന്നതിനാൽ ഉച്ചതിരിഞ്ഞുള്ള സമയങ്ങളിൽ ചോദ്യപേപ്പർ  അടുക്കുന്നതിന് സീനിയർ അധ്യാപകരെ സഹായിക്കുകയും എല്ലാം വ്യക്തമായി മനസ്സിലാക്കുകയും ചെയ്തു. ഉച്ചഭക്ഷണം നൽകുന്നതിനും മറ്റും നേതൃത്വം വഹിച്ചു. ഈ ഒരാഴ്ച കുട്ടികളുമായി വളരെ അടുത്ത് ഇടപഴകുന്നതിനും പരീക്ഷ നടത്തിപ്പിനെ സംബന്ധിച്ചും  ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.

Comments

Popular posts from this blog

SCHOOL INTERNSHIP PROGRAM WEEK 8

2nd PHASE SCHOOL INTERNSHIP PROGRAMME - 2,3 - WEEK @kristraj H S S Kollam (10/11/25 to 21/11/25)