Posts

2nd PHASE SCHOOL INTERNSHIP PROGRAMME - 6th WEEK @kristraj H S S Kollam (07/01/26to 16/01/26)

Image
ക്രിസ്തുമസ് അവധിക്കുശേഷം സ്കൂൾ തുറന്നപ്പോൾ ഞങ്ങൾ അധ്യാപന പരിശീലനത്തിന് പോയി. പതിവ്ഈ പോലെ തന്നെ കൃത്യ സമയത്ത് തന്നെ സ്കൂളിൽ എത്തി. ഈ ദിവസങ്ങളിൽ സന്തോഷ് എച്ചിക്കാനത്തിന്റെ മധുരക്കിഴങ്ങിന്റെ രുചി എന്ന അനുഭവക്കുറിപ്പ് പഠിപ്പിച്ചു. അനാഥരായ കുട്ടികൾ നേരിടുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും കുറിച്ച് ക്ലാസിൽ ചർച്ച ചെയ്യുകയുണ്ടായി. മരണത്തെയും അനാഥത്വത്തെയും അതിജീവിച്ച കുട്ടികൾ വിദ്യാർത്ഥികളിൽ കൗതുകമുണർത്തി. അധ്യാപന പരിശീലനത്തിന്റെ  രണ്ടാംഘട്ടം 16/01/26ന് അവസാനിക്കുമ്പോൾ അധ്യാപന ജീവിതത്തിന് തുടക്കം എന്ന നിലയിൽ മികച്ച അധ്യാപകൻ ആവാനുള്ള നിരവധി അനുഭവങ്ങൾ  ഈ ചുരുങ്ങിയ പരിശീലന കാലയളവിൽ തന്നെ ക്രിസ്തു രാജ് സ്കൂളിൽ നിന്നും ലഭിച്ചിരുന്നു. ഇത് കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നേറുവാൻ എന്നെ സഹായിച്ചു.

4th Semester INNOVATIVE WORK & REPORT

Image

2nd PHASE SCHOOL INTERNSHIP PROGRAMME - 5th WEEK @kristraj H S S Kollam (01/12/25 to 03/12/25)

ഈയാഴ്ചകളിൽ പതിവുപോലെ തന്നെ സ്കൂളിൽ എത്തുകയും കൃത്യമായി പാഠഭാഗങ്ങൾ പഠിപ്പിക്കുകയും ചെയ്തു. തത്തക്കൂട്ട് എന്ന ചെറുകഥയുടെ തുടർ ഭാഗം പഠിപ്പിക്കുന്നതിനും പഠനസംബന്ധമായ പ്രവർത്തനങ്ങൾ നൽകുന്നതിന് വേണ്ടി ഉപയോഗിച്ചു. പാഠഭാഗത്തെ സംബന്ധിച്ച് ഏതാനും ചില ചോദ്യങ്ങൾ ചോദിക്കുകയും കുട്ടികളിൽ നിന്ന് പ്രതികരണങ്ങൾ സ്വീകരിച്ചതിനു ശേഷം ആവശ്യമായ ക്രോഡീകരണങ്ങൾ നടത്തികൊണ്ടും ക്ലാസ്സ്‌ മുന്നോട്ട് പോയി. ഇതിനോടകം തന്നെ ക്രിസ്തുമസ് പരീക്ഷയ്ക്ക് ആവശ്യമായ പാഠഭാഗങ്ങൾ പഠിപ്പിച്ച് കഴിഞ്ഞിരുന്നു. ആയതിനാൽ തന്നെ പരീക്ഷയ്ക്ക് വേണ്ട പാഠഭാഗങ്ങൾ റിവിഷൻ നടത്തുവാൻ തുടർന്നുള്ള സമയം ഉപയോഗിച്ചു.

2nd PHASE SCHOOL INTERNSHIP PROGRAMME - 4th - WEEK @kristraj H S S Kollam (22/11/25 to 28/11/25

Image
22/11/25ന് സ്കൂളിൽ ക്രിസ്തു രാജ് ദിനാചരണം ആയിരുന്നു. ആയതിനാൽ തന്നെ രാവിലെയുള്ള പ്രാർത്ഥനയോടുകൂടി ദിവസം ആരംഭിച്ചു. കുട്ടികൾക്ക് മധുരവിതരണം ഉണ്ടായിരുന്നു ഉച്ചവരെ മാത്രം സ്കൂളിന് പ്രവർത്തി ദിനമായിരുന്നു. ഈയാഴ്ച അരുവിപ്പുറത്ത് നിന്ന് ഒരു സന്ദേശം എന്ന ജീവചരിത്രത്തിന്റെ അവശേഷിച്ച ഭാഗം പഠിപ്പിക്കുന്നതിനു വേണ്ടി വിനിയോഗിച്ചു. നവോത്ഥാനം എന്ന ആശയം ഭാരതത്തിൽ സ്വാധീനത്തിൽ ശ്രീനാരായണ ഗുരുവിന്റെ പങ്ക് എത്രത്തോളമാണ് നീ പാഠഭാഗത്തിലൂടെ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ സാധിച്ചു.  കൂടാതെ തത്തക്കൂട്ട് എന്ന ഗ്രേസിയുടെ ചെറുകഥ പഠിപ്പിക്കുവാനും വിനിയോഗിച്ചു. വളർത്തു സംങ്കീർണ്ണ ജീവിത സാഹചര്യങ്ങളിൽ മനുഷ്യന് കൂട്ടാവുന്നതെങ്ങനെയെന്ന് ആശയം കുട്ടികളിലെത്തിച്ചു.

2nd PHASE SCHOOL INTERNSHIP PROGRAMME - 2,3 - WEEK @kristraj H S S Kollam (10/11/25 to 21/11/25)

Image
 ഈ ദിവസങ്ങളിൽ ഞാൻ വളരെ കൃത്യ സമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേരുകയും കൃത്യമായി ക്ലാസുകൾ എടുക്കുകയും ചെയ്തു. അധ്യാപന പരിശീലത്തിൽ കഴിഞ്ഞ ഘട്ടത്തിൽ നിന്നും വ്യത്യസ്തമായി 9 ഡി ക്ലാസ്സാണ് എനിക്ക് പഠിപ്പിക്കുന്നതിനായി അനുവദിച്ചു നൽകിയിരുന്നത്. കഴിഞ്ഞദിവസം പഠിപ്പിച്ച കാര്യങ്ങളെക്കുറിച്ച് കുട്ടികളോട് ചോദിക്കുകയും  നവോത്ഥാന പരിസരങ്ങളിലേക്ക് കുട്ടികളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയും സ്വതന്ത്ര്യ ഇന്ത്യയെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിന് വേണ്ടി  സ്വാതന്ത്ര്യം തന്നെ ജീവിതം എന്ന നോവൽ ഭാഗം പഠിക്കുകയുണ്ടായി. നവംബർ 14ാം തീയതി സ്കൂളിൽ ശിശുദിനാഘോഷം ഉണ്ടായിരുന്നു. എൽ പി യുപി വിദ്യാർത്ഥികൾ  ചാച്ചാജിയെ പോലെ സ്കൂൾ അങ്കണത്തിൽ അണിനിരന്നു. ഈ ദിവസം ശിശുദിനത്തിന്റെ പ്രസക്തിയെ പറ്റി ക്ലാസിൽ സംസാരിക്കുകയുണ്ടായി.  ഈ ദിവസങ്ങളിൽ 9 ഡി ക്ലാസ്സിൽ എം ആർ രേണുകുമാറിന്റെ കൊതിയൻ എന്ന കവിതാ സമാഹാരത്തിലെ കാണുന്നുണ്ടനേകമക്ഷരങ്ങൾ എന്ന കവിതാഭാഗം പഠിപ്പിച്ചു. കൂടാതെ കേരളത്തിൽ നടത്തിയ നവോത്ഥാന പ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമായ ധാരണ കുട്ടികളിൽ ഉണ്ടാകുന്നതിന് വേണ്ടി...

Third Semester Innovative Work & Report

Image