2nd PHASE SCHOOL INTERNSHIP PROGRAMME - 2,3 - WEEK @kristraj H S S Kollam (10/11/25 to 21/11/25)
ഈ ദിവസങ്ങളിൽ ഞാൻ വളരെ കൃത്യ സമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേരുകയും കൃത്യമായി ക്ലാസുകൾ എടുക്കുകയും ചെയ്തു. അധ്യാപന പരിശീലത്തിൽ കഴിഞ്ഞ ഘട്ടത്തിൽ നിന്നും വ്യത്യസ്തമായി 9 ഡി ക്ലാസ്സാണ് എനിക്ക് പഠിപ്പിക്കുന്നതിനായി അനുവദിച്ചു നൽകിയിരുന്നത്. കഴിഞ്ഞദിവസം പഠിപ്പിച്ച കാര്യങ്ങളെക്കുറിച്ച് കുട്ടികളോട് ചോദിക്കുകയും നവോത്ഥാന പരിസരങ്ങളിലേക്ക് കുട്ടികളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയും സ്വതന്ത്ര്യ ഇന്ത്യയെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിന് വേണ്ടി സ്വാതന്ത്ര്യം തന്നെ ജീവിതം എന്ന നോവൽ ഭാഗം പഠിക്കുകയുണ്ടായി.
നവംബർ 14ാം തീയതി സ്കൂളിൽ ശിശുദിനാഘോഷം ഉണ്ടായിരുന്നു. എൽ പി യുപി വിദ്യാർത്ഥികൾ ചാച്ചാജിയെ പോലെ സ്കൂൾ അങ്കണത്തിൽ അണിനിരന്നു. ഈ ദിവസം ശിശുദിനത്തിന്റെ പ്രസക്തിയെ പറ്റി ക്ലാസിൽ സംസാരിക്കുകയുണ്ടായി.
ഈ ദിവസങ്ങളിൽ 9 ഡി ക്ലാസ്സിൽ എം ആർ രേണുകുമാറിന്റെ കൊതിയൻ എന്ന കവിതാ സമാഹാരത്തിലെ കാണുന്നുണ്ടനേകമക്ഷരങ്ങൾ എന്ന കവിതാഭാഗം പഠിപ്പിച്ചു. കൂടാതെ കേരളത്തിൽ നടത്തിയ നവോത്ഥാന പ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമായ ധാരണ കുട്ടികളിൽ ഉണ്ടാകുന്നതിന് വേണ്ടി ശ്രീനാരായണ ഗുരുവിനെ കുറിച്ചുള്ള അരുവിപ്പുറത്ത് നിന്നൊരു സന്ദേശം എന്ന പഠഭാഗവും പഠിപ്പിച്ചു. 21/11/25ന് ഞങ്ങളുടെ അധ്യാപിക അനുജ ടീച്ചർ ക്ലാസ് നിരീക്ഷണം നടത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
Comments
Post a Comment