Posts

Showing posts from October, 2025

SCHOOL INTERNSHIP PROGRAM WEEK-11

Image
EDU - 302.1 -SCHOOL INTERNSHIP PROGRAMME - 11 - WEEK @kristraj H S S Kollam (06th October to 10th October 2025)   അധ്യാപന പരിശീലനത്തിന്റെ ഒന്നാം ഘട്ടത്തിന്റെ അവസാനവാരം വളരെ രസകരമായും എന്നാൽ അല്പം വൈകാരികതയോടു കൂടിയുമാണ് കടന്നുപോയത്. കേരളപാഠാവലി പുസ്തകത്തിലെ ഒന്നാം ഭാഗത്തിലെ അവസാന പാഠഭാഗമായ നിങ്ങളും നിങ്ങളുടെ ജോലിയും എന്ന ലേഖനം ഈയാഴ്ച പഠിപ്പിച്ചു കഴിയുകയും അനുബന്ധ പ്രവർത്തനങ്ങൾ  നൽകുകയും ചെയ്തു. അതോടൊപ്പം തന്നെ  ഞങ്ങളുടെ പരിശീലനത്തിന്റെ ഭാഗമായി നടത്തേണ്ട അച്ചിവ്മെന്റ്- ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ നടത്തുവാനും, രണ്ട് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനും. റിട്രോ ആക്റ്റീവ് ഇൻഹിബിഷൻ  വവൽ ക്യാൻസലേഷൻ നടത്തുന്നതിനും ഉപയോഗിച്ചു. 10/10/25 ഓടുകൂടി ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും അധ്യാപന പരിശീലനത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി ഞങ്ങൾ പൂർത്തീകരിച്ചു. പ്രധാന അധ്യാപകന്റെ ഭാഗത്തുനിന്നും മറ്റ് സീനിയർ അധ്യാപകരുടെ ഭാഗത്തുനിന്നും വളരെ മികച്ച രീതിയിലുള്ള സഹകരണവും സഹായവും ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി.

SCHOOL INTERNSHIP PROGRAM WEEK-10

Image
EDU - 302.1 -SCHOOL INTERNSHIP PROGRAMME - 10 - WEEK @kristraj H S S Kollam (29th September to 4th October 2025)   പതിവുപോലെ സ്കൂളിലെത്തിയ ഞങ്ങൾ രജിസ്റ്ററിൽ ഒപ്പുവച്ച് അനുവദിക്കപ്പെട്ട റൂമിൽ അധ്യാപനത്തിന് വേണ്ടയുള്ള തയ്യാറെടുപ്പുകൾ നടത്തി. മൂന്നു ദിവസത്തെ പൂജാ അവധിക്ക് ശേഷം 3/10/25/,4/10/25 എന്നീ തീയതികളിൽ  സ്കൂളിൽ ആർട്സ് ഡേ സംഘടിപ്പിച്ചിരുന്നു. കലാപരമായി വളരെ മികച്ച പ്രകടനം തന്നെ കുട്ടികളിൽ നിന്നുണ്ടായി. കുട്ടികളിലെ കലാവാസനയെ പരിപോഷിപ്പിക്കുന്ന  മികച്ച ഒരു അന്തരീക്ഷം തന്നെയായിരുന്നു ക്രിസ്തുരാജ് എച്ച്എസ്എസിൽ അരങ്ങേറിയത്.