SCHOOL INTERNSHIP PROGRAM WEEK-11

EDU - 302.1 -SCHOOL INTERNSHIP PROGRAMME - 11 - WEEK @kristraj H S S Kollam (06th October to 10th October 2025)


  അധ്യാപന പരിശീലനത്തിന്റെ ഒന്നാം ഘട്ടത്തിന്റെ അവസാനവാരം വളരെ രസകരമായും എന്നാൽ അല്പം വൈകാരികതയോടു കൂടിയുമാണ് കടന്നുപോയത്. കേരളപാഠാവലി പുസ്തകത്തിലെ ഒന്നാം ഭാഗത്തിലെ അവസാന പാഠഭാഗമായ നിങ്ങളും നിങ്ങളുടെ ജോലിയും എന്ന ലേഖനം ഈയാഴ്ച പഠിപ്പിച്ചു കഴിയുകയും അനുബന്ധ പ്രവർത്തനങ്ങൾ  നൽകുകയും ചെയ്തു. അതോടൊപ്പം തന്നെ  ഞങ്ങളുടെ പരിശീലനത്തിന്റെ ഭാഗമായി നടത്തേണ്ട അച്ചിവ്മെന്റ്- ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ നടത്തുവാനും, രണ്ട് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനും. റിട്രോ ആക്റ്റീവ് ഇൻഹിബിഷൻ  വവൽ ക്യാൻസലേഷൻ നടത്തുന്നതിനും ഉപയോഗിച്ചു. 10/10/25 ഓടുകൂടി ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും അധ്യാപന പരിശീലനത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി ഞങ്ങൾ പൂർത്തീകരിച്ചു. പ്രധാന അധ്യാപകന്റെ ഭാഗത്തുനിന്നും മറ്റ് സീനിയർ അധ്യാപകരുടെ ഭാഗത്തുനിന്നും വളരെ മികച്ച രീതിയിലുള്ള സഹകരണവും സഹായവും ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി.

Comments

Popular posts from this blog

SCHOOL INTERNSHIP PROGRAM WEEK 1

SCHOOL INTERNSHIP PROGRAM WEEK 8

2nd PHASE SCHOOL INTERNSHIP PROGRAMME - 2,3 - WEEK @kristraj H S S Kollam (10/11/25 to 21/11/25)